Sunday, August 1, 2010

ഞാൻ

നിശ്ശബ്ദമായയീ വഴിയോരങ്ങളിലൂടെ;
നീങ്ങിടുമ്പോൾ ഏകന്തത നിഴലായിയെ-
ന്നെ പിന്തുടരുന്നു.

ജീവിതത്തിലെയോരോ ചുവടുകൾ തെറ്റുമ്പോഴും
ആത്മവിശ്വാസമാണെനിക്ക് കൂട്ട്.

പുതുമഴത്തുളളികൾ വർഷിക്കുമ്പോൾ
അക്ഷരങ്ങളുടെ ജനനമെൻ മനസ്സിൽ

കുളിർത്തെന്നലെന്നെ തഴുകുമ്പോൾ
പ്രകൃതിതൻ രൂപമെൻ വിരലിൽ

സങ്കടമന്നെ വലയം ചെയ്യുമ്പോൾ
സാന്ത്വനമേകുന്നു സംഗീതം.

ജീവിതമെന്ന നദിയിൽ ഒഴുക്കിനൊത്ത്
പ്രയാണം തുടരുന്നു ഞാനും.

5 comments:

  1. aathma viswassathode munnottu yaathra thudarnnolu, vijayam koode undaakum, theercha,.....

    ReplyDelete
  2. മഴയുണരുന്നു നെഞ്ചില്
    മിഴിയുടെ നിഴല് പറ്റി,
    നീര്ചാലുകലാകുന്നവ
    നനഞ്ഞൊരോറ്മ്മയായ്
    നീയെന്നിലുണരുന്നു............

    ReplyDelete
  3. ജീവിതമെന്ന നദിയിൽ ഒഴുക്കിനൊത്ത്
    പ്രയാണം തുടരുന്നു ഞാനും.

    ഒഴുക്കിനെതിയും നീന്താന്‍ പഠിക്കണം.
    അവിടെയാണ് വിജയം...

    ReplyDelete
  4. thulikakondu manoharitha theerkkunna ente priya koottukarikku , ninte bhasha vallare lalithamanun athu ellavarilum manoharamaya kazhchakal theerkkum.ethile oru varikalum, najn manasile mayakazhchakalilude sancharicha anuboodi ullavakki.write write write unlimitedly !

    ReplyDelete