പെയ് തൊഴിയാൻ വെമ്പുന്ന
സ്വപ്നങ്ങളെ പ്രണയഗാനം
പാടി തൊട്ടുണർത്താൻ,
നീ വരുന്നതും കാത്ത്
മിഴി നട്ടിരിക്കവെ;
പുതുമഴയായി വന്നു നീ,
ചാറ്റൽമഴയായി പുഞ്ചിരിച്ചെന്റെ
കാതിൽ മന്ത്രിച്ചു.
“പിരിയാനാവില്ലയെൻ സഖി
എനിക്കു നിന്നെ”
മഴത്തുളളികളായിയെൻ,
നെറുകെയിൽ നീ ചുംബിക്കവെ;
നിന്നിലലിഞ്ഞു ഞാൻ പുളകിതയായി.
ആർദ്രമാം നിൻ സ്വരം കേട്ട്
വ്യസനങ്ങളെല്ലാം പോയി മറഞ്ഞു.
ഇടയ് ക്കെപ്പോഴോ,
ഞാൻ പിണക്കം നടിച്ചപ്പോൾ,
പെരുമഴയായി പെയ് തെന്നെ നീ
ഞെട്ടിച്ചു.
ഉറ്റിവീണ കണ്ണുനീരിൽ തലോടി;
രാത്രിമഴയായി നെഞ്ചോടു
ചേർത്തെന്നെ താരാട്ടു പാടിയുറക്കവെ;
പിരിയാനായിരുന്നുവെങ്കിൽ,
എന്തിനു നീ വന്നതെന്നോർത്ത്
മനം തേങ്ങി.
രാത്രിമഴയായി നെഞ്ചോടു
ReplyDeleteചേർത്തെന്നെ താരാട്ടു പാടിയുറക്കവെ;
പിരിയാനായിരുന്നുവെങ്കിൽ,
എന്തിനു നീ വന്നതെന്നോർത്ത്
മനം തേങ്ങി
പിരിയാനാവില്ലെൻ സഖി എനിക്ക് നിന്നെ....
ReplyDeleteനിന്റെ സ്വപ്നങ്ങളിൽ ചാറ്റൽമഴ പെരുമഴയായ് പെയ്തുനിറയട്ടെ...
വളരെ നന്നായിരിക്കുന്നു.
ഇടയ് ക്കെപ്പോഴോ,
ReplyDeleteഞാൻ പിണക്കം നടിച്ചപ്പോൾ,
പെരുമഴയായി പെയ് തെന്നെ നീ
ഞെട്ടിച്ചു.
നല്ല വരികള്‍ ..!!!
മഴ വന്നു നിറയുന്നെന് കണ്കളില്
ReplyDeleteമിഴി മൂടി നില്ക്കവേ
നിറയൂന്നു നീ ഹ്രദയത്തിലും.......
മഴയെ പ്രണയിക്കുന്ന ഷബ്ന.നിന്നോടൊപ്പം ഞാനും കൂടെ
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനല്ല വരികള്‍...
ReplyDeleteA poet is someone who stands outside in the rain hoping to be struck by lightning.
ReplyDeleteJames Dickey
നല്ല വരികള്‍
ReplyDeleteമഴ നനവുകള്‍
ReplyDeleteനിനവില്‍ നിറയെ
പ്രണയവും
വിരഹവും
ചൊരിയുന്നു.
നല്ല കവിത.
ഒത്തു ചേരലുകൾ പിരിയാനാണല്ലോ
ReplyDeleteമഴയെ ഒരുപാട് പ്രണയിക്കുന്നല്ലോ? എല്ലാ കവിതയിലും മഴയെ പ്രതിപാദിക്കുന്നുണ്ട്.
ReplyDeleteപ്രണയം മഴയില്‍ കെടാതെ ജ്വാലയായ് പടരട്ടെ........
ninte mandrika viralukalkku ee prakrithiyile ellathineyum kurichu ezhuthan kazhiyatte ennagrahikkunnu. ninte varikal hridayasparshiyanu.athu kondu manoharamayi ullkollan kazhiyunnu. keep it up
ReplyDelete