Tuesday, July 13, 2010

എൻ തറവാട്

മരിച്ചു കഴിഞ്ഞുവെൻ തറവാട്,
അസ്തിക്കുടങ്ങൾ മാത്രമെൻ
കണ്മുന്നിൽ.
ഓർമ്മകൾ ചിതൽ പുറ്റായി തീർന്നയെൻ
തറവാടിൻ അങ്കണത്തിൽ ഞാനിരുന്നു
മിഴികൾ ചിമ്മതെ.
കാലം പകർന്ന വികൃതികളിൽ;
ഓർമ്മകൾ ഒരു നദിയായി
ഒഴുകി മനസ്സിൽ.
അകന്നകന്നു പോവുന്ന ബന്ധങ്ങൾ;
ഒരുപിടി ചാരമായി നെഞ്ചിൽ.
ബാല്യത്തിൽ കുസൃതിക്കാട്ടിയെൻ;
തറവാടിൻ അങ്കണത്തിൽ ഓടിനടന്ന കാലം,
മനസ്സിലൊരു കുളിരയി.
ഓമനിച്ച ഹൃദയങ്ങൾക്ക് സ്നേഹം
ഇന്നൊരു വേദനയായി.
അകലരുതെൻ ബന്ധങ്ങളെന്നു ഞാൻ;
മനമുരുകി കേഴുന്ബോൾ,
സഹതാപത്തിൻ അശ്രുബിന്ദു ചൊരിഞ്ഞ്
അകലുന്നുവോ ജന്മങ്ങൾ.

Monday, July 12, 2010

എനിക്കിഷ്ട്ടമായിരുന്നു


ചാറ്റൽമഴ പെയ്യിച്ചു നിൽക്കുന്ന മാവിൻച്ചുവ-
ട്ടിലിരിക്കാൻ എനിക്കിഷ്ട്ടമായിരുന്നു.
കാറ്റ് മാവിലകളെ ഇക്കിളി കൂട്ടുന്ബോൻ ചിരി
മുത്തുകളായി അടർന്നു വീഴുന്ന മഴത്തുളളികളെ
എനിക്കിഷ്ട്ടമായിരുന്നു.

കുട്ടിക്കാലത്തിൻ ഓർമ്മയുമായെത്തുന്ന മാന്ബൂ-
വിൻ മണം എനിക്കിഷ്ട്ടമായിരുന്നു.
ദൂരെ നിന്നു കേൽക്കുന്ന കുയിൽ‌പ്പാട്ടിനെതിർപ്പാട്ടു
പാടുവാനും എനിക്കിഷ്ട്ടമായിരുന്നു.

അസ്ത്തമയത്തിൻ പാട്ടുമൂളിയെത്തുന്ന സന്ധ്യയുടെ
കുങ്കുമപ്പൂക്കളെ കൈക്കുന്ബിലൊതുക്കുവാനും
എനിക്കിഷ്ട്ടമായിരുന്നു.
തലോടിപോവുന്ന പടിഞ്ഞാറൺക്കാറ്റിനോടൊത്തോ-
ടുവാനും എനികിഷ്ട്ടമായിരുന്നു.

മഴയിൽ കൂടുകൂട്ടുന്ന താരകങ്ങളോട് കിന്നാരം
ചൊല്ലുവാനും എനിക്കിഷ്ട്ടമായിരുനു.
നിലാവിൽ കുളിച്ചു നിൽക്കുന്ന മേഘങ്ങളോട്
എൻ വ്യസനങ്ങൾ പങ്കുവെക്കുവാനും എനി-
ക്കിഷ്ട്ടമയിരുന്നു.

മേഘങ്ങളുടെ അശ്രുബിന്ദുക്കൾ വെളളിമുത്തുക-
ളാക്കി അമ്മാനമാടുവാനും എനിക്കിഷ്ട്ടമായിരുന്നു.
മഞ്ഞിൽ വിരിഞ്ഞപ്പൂവിൻ മാറിൽ നിന്നും മഞ്ഞുതു-
ളളിയെടുത്ത് കൊട്ടരം തീരക്കുവാനും എനിക്കിഷ്ട്ട
മായിരുന്നു.

പുതുമഴ പെയിത മണ്ണിൻ ഗന്ധമറിയാൻ വേഴാന്ബ-
ലായി കാത്തിരിക്കാനും എനിക്കിഷ്ട്ടമായിരുന്നു.
വെറുതെയാണെന്റ്റെ ഇഷ്ട്ടങ്ങളൊക്കെയെന്നോര്ത്ത്
ഒറ്റക്കിരുന്ന് കരയാനും എനിക്കിഷ്ട്ടമായിരുന്നു.