എൻ തറവാട്
മരിച്ചു കഴിഞ്ഞുവെൻ തറവാട്,
അസ്തിക്കുടങ്ങൾ മാത്രമെൻ
കണ്മുന്നിൽ.
ഓർമ്മകൾ ചിതൽ പുറ്റായി തീർന്നയെൻ
തറവാടിൻ അങ്കണത്തിൽ ഞാനിരുന്നു
മിഴികൾ ചിമ്മതെ.
കാലം പകർന്ന വികൃതികളിൽ;
ഓർമ്മകൾ ഒരു നദിയായി
ഒഴുകി മനസ്സിൽ.
അകന്നകന്നു പോവുന്ന ബന്ധങ്ങൾ;
ഒരുപിടി ചാരമായി നെഞ്ചിൽ.
ബാല്യത്തിൽ കുസൃതിക്കാട്ടിയെൻ;
തറവാടിൻ അങ്കണത്തിൽ ഓടിനടന്ന കാലം,
മനസ്സിലൊരു കുളിരയി.
ഓമനിച്ച ഹൃദയങ്ങൾക്ക് സ്നേഹം
ഇന്നൊരു വേദനയായി.
അകലരുതെൻ ബന്ധങ്ങളെന്നു ഞാൻ;
മനമുരുകി കേഴുന്ബോൾ,
സഹതാപത്തിൻ അശ്രുബിന്ദു ചൊരിഞ്ഞ്
അകലുന്നുവോ ജന്മങ്ങൾ.
കുറേയേറെ വായിച്ചുകൊണ്ടേയിരിക്കു,അക്ഷരങ്ങള്‍ സ്ഫുടം ചെയ്യാന്‍
ReplyDeleteഎഴുതിക്കഴിഞ്ഞ വരികള്‍ പേര്‍ത്തും പേര്‍ത്തും വായിക്കൂ..അപ്പോള്‍
വരികള്‍ക്ക് തെളിച്ചവും വെളിച്ചവും വര്‍ദ്ധിക്കും !
ഷബ്നക്ക് കവിത നന്നായി എഴുതാനാവും..
കവനം തുടരട്ടെ! ആശംസകള്‍.
ശുഭ ചിന്തയുടെ ഒരു മരം നടൂ..
ReplyDeleteസന്തോഷത്തിന്റെ ഫലങള്‍ ആസ്വദിക്കൂ..
അകലരുതെൻ ബന്ധങ്ങളെന്നു ഞാൻ;
ReplyDeleteമനമുരുകി കേഴുന്ബോൾ,
സഹതാപത്തിൻ അശ്രുബിന്ദു ചൊരിഞ്ഞ്
അകലുന്നുവോ ജന്മങ്ങൾ
നല്ല വരികള്‍.