Monday, July 12, 2010

എനിക്കിഷ്ട്ടമായിരുന്നു


ചാറ്റൽമഴ പെയ്യിച്ചു നിൽക്കുന്ന മാവിൻച്ചുവ-
ട്ടിലിരിക്കാൻ എനിക്കിഷ്ട്ടമായിരുന്നു.
കാറ്റ് മാവിലകളെ ഇക്കിളി കൂട്ടുന്ബോൻ ചിരി
മുത്തുകളായി അടർന്നു വീഴുന്ന മഴത്തുളളികളെ
എനിക്കിഷ്ട്ടമായിരുന്നു.

കുട്ടിക്കാലത്തിൻ ഓർമ്മയുമായെത്തുന്ന മാന്ബൂ-
വിൻ മണം എനിക്കിഷ്ട്ടമായിരുന്നു.
ദൂരെ നിന്നു കേൽക്കുന്ന കുയിൽ‌പ്പാട്ടിനെതിർപ്പാട്ടു
പാടുവാനും എനിക്കിഷ്ട്ടമായിരുന്നു.

അസ്ത്തമയത്തിൻ പാട്ടുമൂളിയെത്തുന്ന സന്ധ്യയുടെ
കുങ്കുമപ്പൂക്കളെ കൈക്കുന്ബിലൊതുക്കുവാനും
എനിക്കിഷ്ട്ടമായിരുന്നു.
തലോടിപോവുന്ന പടിഞ്ഞാറൺക്കാറ്റിനോടൊത്തോ-
ടുവാനും എനികിഷ്ട്ടമായിരുന്നു.

മഴയിൽ കൂടുകൂട്ടുന്ന താരകങ്ങളോട് കിന്നാരം
ചൊല്ലുവാനും എനിക്കിഷ്ട്ടമായിരുനു.
നിലാവിൽ കുളിച്ചു നിൽക്കുന്ന മേഘങ്ങളോട്
എൻ വ്യസനങ്ങൾ പങ്കുവെക്കുവാനും എനി-
ക്കിഷ്ട്ടമയിരുന്നു.

മേഘങ്ങളുടെ അശ്രുബിന്ദുക്കൾ വെളളിമുത്തുക-
ളാക്കി അമ്മാനമാടുവാനും എനിക്കിഷ്ട്ടമായിരുന്നു.
മഞ്ഞിൽ വിരിഞ്ഞപ്പൂവിൻ മാറിൽ നിന്നും മഞ്ഞുതു-
ളളിയെടുത്ത് കൊട്ടരം തീരക്കുവാനും എനിക്കിഷ്ട്ട
മായിരുന്നു.

പുതുമഴ പെയിത മണ്ണിൻ ഗന്ധമറിയാൻ വേഴാന്ബ-
ലായി കാത്തിരിക്കാനും എനിക്കിഷ്ട്ടമായിരുന്നു.
വെറുതെയാണെന്റ്റെ ഇഷ്ട്ടങ്ങളൊക്കെയെന്നോര്ത്ത്
ഒറ്റക്കിരുന്ന് കരയാനും എനിക്കിഷ്ട്ടമായിരുന്നു.

4 comments:

  1. എന്താ പറയ്‌,, സുഹുര്‍തെ.... മനസില്‍ എന്തൊക്കെയോ കടന്നു പോയി....
    ഇത്രയും ഫീല്‍ ചെയ്യിച്ചു എഴുതുവാന്‍ മനസ്സില്‍ ഒത്തിരി നീറ്റല്‍ ഉണ്ടാകും അല്ലെ ?
    ചില വരികള്‍ മനസ്സില്‍ ട്ട്റെച്ചു ചെയ്യുന്നവയാണ്...
    കവിതയില്ലാത്ത മനസ്സ് ശവപ്പറമ്പു പോലെയാണ്
    മനസ്സിന്റെ വിങ്ങലുകളും ജീവനുള്ള അനുഭവങ്ങളും തന്മയത്വത്തോടെ അവതരിപികആണ്‍ നിനക്ക് കൂടുതല്‍ കയിവുണ്ടാവട്ടെ.
    നല്ല സൃഷ്ടികളും ഉണ്ടാവട്ടെ.. നന്നായിട്ടുണ്ട് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക,,, ഭാവുകങ്ങള്‍!

    ReplyDelete
  2. enium ithupole eyuthuvan ninakku kaziyattu...assalamualikkum

    ReplyDelete
  3. kuttikalathe chilanimishangal sammanikkan shabnathinte ee kavithaykku kazhiyunnundu. ninte kavithaykku jeevanundu athu manushyane chindipikkunnu, karayikkunnu, ninnakku vallare nalla nalla srishttikal ezhuthan kazhiyatte ennu daivathinode prarthikkunnu. all the best

    ReplyDelete