കാലത്തിന്റെ കണ്ണുവെട്ടിച്ചോടി
ഞാൻ വന്നപ്പോൾ,
ശാപവചനങ്ങൾ കൊണ്ടെന്നെ
എതിരേറ്റു.
ചുണ്ടിലേക്ക് മുലപ്പാലേകാനെൻ,
മാറിടം തുടിച്ചപ്പോൾ,
മിനറൽവാട്ടർ ഞൊട്ടിനുണഞെന്നെ
കൊഞ്ഞനം കുത്തി.
പതിയോടെൻ സന്താപങ്ങൾ പങ്കു-
വെക്കാൻ കൊതിച്ചപ്പോൾ,
കോൺഗ്രീറ്റിങ് നിലത്താലതിരു
കൽപ്പിച്ചു.
നാറ്റം വിതറുന്ന മലിനജലത്തിലേ-
ക്കെന്നെ തള്ളിയിട്ടപ്പോൾ,
ഒരു പിൻവിളിക്കായി കാതോർത്തു.
ഇനിയൊരിക്കൽ കുടിനീരിനായി
കേഴുമ്പോൾ,
കാലത്തിന്റെ കണ്ണുവെട്ടിച്ചോടി
വരാൻ ഈ അമ്മയ്ക്കാവട്ടെ മക്കളെ.
nice..
ReplyDeleteകൊള്ളാം...
ReplyDeleteനമ്മുടെ നഷ്ടങ്ങള്‍ പലതും മറ്റുള്ളവര്‍ കൊണ്ടുപോയവയല്ല. നാം തന്നെ അലസതയാല്‍ നഷ്ടപ്പെടുത്തുന്നവയാണ്....
അമൂല്യമായ ജലവും അങ്ങനെ തന്നെയാണ് നമ്മുടെ നഷ്ടങ്ങളില്‍ ഇടം പിടിക്കുന്നതു.
ഇനിയൊരിക്കൽ കുടിനീരിനായി
ReplyDeleteകേഴുമ്പോൾ,
കാലത്തിന്റെ കണ്ണുവെട്ടിച്ചോടി
വരാൻ ഈ അമ്മയ്ക്കാവട്ടെ മക്കളെ
അതെ ആധുനികതയില്‍ മയങ്ങി എല്ലാം നമ്മള്‍ നഷ്ട്ടപെടുത്തി കൊണ്ടിരിക്കുന്നു,
ആശംസകള്‍
നന്നായിട്ടുണ്ട് മഴയമ്മ
ReplyDeleteകവിത വളരുകയാണ് മഴപോലെ
ReplyDeleteഅവസാനം കടലില്‍ കബറടക്കപ്പെടുന്നു ആ അമ്മയെ!....നന്നായി. അഭിനന്ദനങ്ങള്‍!.
ReplyDeleteമഴ ഒരു അമ്മയാണെങ്കില്‍ ഇടി അച്ഛനും മിന്നല്‍ മകളുമായിരിക്കും!
ReplyDeleteഹല്ലപിന്നെ!
(നന്നായി കേട്ടോ)
@കണ്ണൂരാൻ
ReplyDeleteതാങ്ങൾ പറഞ്ഞത് ശരിയാട്ടൊ...
ഷബാന.. കണ്ണൂരാനിലൂടെയാണിങ്ങോട്ടെത്തിയത്. വന്നത് നന്നായി.. വന്നില്ലെങ്കില്‍ നഷ്ടമായേനെ.
ReplyDeleteമഴയമ്മ...!!
മനോഹര സങ്കല്‍പ്പം..
ആശംസകള്‍..
നല്ല കവിത ,ആശംസകള്‍
ReplyDelete