ഒരു പാട് സന്തോഷമുള്ള ഒരു ദിവസമായിരുന്നു അന്ന്.ആ സന്തോഷത്തെ എങ്ങനെ നിർവ്വചിക്കണമെന്നറിയില്ല.എന്റെ പ്രിയപ്പെട്ട സുഹൃത്തുകളെ എല്ലാവരേയും ഒരുമിച്ച് കാണുമ്പോൾ, അവരോട് സ്നേഹം പങ്കുവെക്കുമ്പോ
ൾ ഞാൻ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക അല്ലെ? നാലു ചുമരുകൾക്കുള്ളിൽ സ്വപ്നങ്ങളും മോഹങ്ങളും ഒതുക്കി വെച്ച് കഴിയുമ്പോൾ; എന്റെ ജീവിതം കൊണ്ട് എന്ത് അർത്ഥം എന്ത് ലക്ഷ്യമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.ശരിക്കും അന്നൊക്കെ എന്റെ ഭാവി ഉത്തരം കിട്ടാത്തൊരു ചോദ്യചിഹ്നമായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ വന്നൊരു ബന്ധു ഭക്ഷണം കഴിക്കുകയായിരുന്ന എന്നോട് ചോദിച്ചു. “ഇങ്ങനെ തിന്നിരിക്കാനല്ലാതെ നിന്നെ കൊണ്ട് വേറെയെന്താ പറ്റാ?”
ആ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിലൊരു മുറിവുണ്ടാക്കി. അതിന്റെ നീറ്റലിൽ ഞാൻ ഒരു പാട് വേദനിച്ചു.വികലാംഗരും വിധവകളും കീറപായക്ക് തുല്യമാണെന്നും ഞാൻ മറ്റു പലരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്.അന്നു മുതൽ ഞാൻ ചിന്തിച്ചു ഞാനൊരു കീറപായയൊ,ഉപയോഗശൂന്യമായൊരു വസ്തുവൊ ആവരുത്.ഒരു വാക്ക് കൊണ്ടൊ ഒരു നോക്കു കൊണ്ടൊ ഒരാളെയെങ്കിലും ആശ്വസിപ്പിക്കാൻ കഴിഞ്ഞാൽ, ഒരു ദിവസമെങ്കിലും അവർക്ക് സന്തോഷം നൽകാൻ കഴിഞ്ഞാൽ എന്റെയീ ജീവിതം സഫലമായി.
അങ്ങനെയാണ് “Shabna’s Charitable & Education Trust”(SCET) ന്റെ പിറവി.
ഫെബ്രുവരി 20 നു 30 പേരടങ്ങിയ വികലാംഗ സംഗമായിരുന്നു “സാന്ത്വന കിരണം”.എന്റെ പുസ്തകത്തിൽ നിന്നും കിട്ടുന്ന പൈസ സ്വരൂപിച്ച് വെച്ചും, ഉപ്പയും സുഹൃത്തുകളും നൽകിയ പൈസ കൊണ്ടുമാണ് ഞാനീ സംഗമം സംഘടിപ്പിച്ചത്.കൊണ്ടോട്ടി കാന്തക്കാട് സ്കൂളിൽ വെച്ച് 9.30 ന് തിരകഥാകൃത്ത് ടി എ റസാക്കാണ് സാന്ത്വന കിരണം ഉദ്ഘാടനം ചെയ്തത്.അദ്ദേഹത്തിന് പൊതുപരിപാടിയിൽ നിന്നും കിട്ടുന്ന സംഖ്യയുടെ ഒരു പങ്ക് trust ലേക്ക് തരുമെന്ന് അദ്ദേഹം ചടങ്ങിൽ വാഗ്ദാനം നൽകി.
ഉദ്ഘാടനത്തിന് ശേഷം പഴയ മാപ്പിളപ്പാട്ടുകാരി എം കെ ജയഭാരതിയെയും സാമൂഹ്യപ്രവർത്തക റുഖിയാഅഷ്റഫിനെയും ഉപഹാരം നൽകി ആദരിച്ചു.
ഓരോരുത്തരും അനുഭവം പറഞ്ഞു കഴിയുമ്പോൾ അവരെ flower and sweets നൽകി സ്വീകരിച്ചു.അവരിൽ പാടാൻ കഴിവുളളവർ മറ്റുളളവർക്ക് വേണ്ടി പാടി.
അവർ പാടുമ്പോൾ, സംസാരിക്കുമ്പോൾ ഞാനവരുടെ മുഖത്ത് പ്രത്യേകം ശ്രദ്ധിച്ചു.അന്ന് അവരുടെ മുഖത്ത് സങ്കടത്തിന്റെ നിഴലുണ്ടാവാൻ പാടില്ല.അങ്ങനെയായാൽ ഞാനും സംഘാടകരും കഷ്ട്ടപ്പെട്ടതിന് ഫലമില്ലാതെയാവും.ഞാൻ ആശിച്ചതു പോലെ എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു.പുറത്തിറങ്ങിയതിന്റെ കൂട്ടുകാരെ കണ്ടെതിന്റെയൊക്കെ സന്തോഷം.
ഉച്ചഭക്ഷണത്തിന് ശേഷം അരുൺ അരീക്കോടിന്റെയും ടീമിന്റെയും മിമിക്രിയും,
ബീഗം സിത്താര, വാജിദ് കൊയിലാണ്ടി,സെബീൽ കൊയിലാണ്ടി,അമീൻ പൊന്നാട് തുടങ്ങിയവരുടെ ഗാനങ്ങളുമുണ്ടായിരുന്നു.കാശൊന്നും വാങ്ങാതെ അവർ ഞങ്ങളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി പാടി..ആടി.
പല പ്രമുഖവ്യക്തികളും വേദി സന്ദർശിക്കാൻ വന്നിരുന്നു.അവർക്ക് രണ്ട് മിനിറ്റു മാത്രമെ ഞാൻ സംസാരിക്കാൻ അവസരം നൽകിയുള്ളു.
എന്റെ കൂട്ടുകാർക്ക് വേണ്ടിയൊരു ഗെയിമും ഉണ്ടായിരുന്നു.അവരിൽ നിന്നും നറുക്കെടുത്ത് മൂന്ന് പേരെ കണ്ടെത്തി അവർക്ക് ഉപഹാരം നൽകി.കൂടാതെ ആദ്യം കിട്ടിയ ആളെ ക്യാമ്പ് ലീഡറായി തിരഞ്ഞെടുത്തു.ജില്ലയുടെ പല ഭാഗത്തുള്ള ഇത്തരം ആളുകളെ കണ്ടെത്തി എന്നെ അറിയിക്കുക.അതാണ് അയാളുടെ ജോലി.ക്യാമ്പിൽ പങ്കെടുത്ത എന്റെ പ്രിയ കൂട്ടുകാർക്കെല്ലാം ഉപഹാരങ്ങൾ നൽകിയാണ് ഞാൻ അവരെ യാത്രയാക്കിയത്.യാത്ര പറയുമ്പോൾ ഞങ്ങൾ പരസ്പരം നോക്കാതെയിരിക്കൻ ശ്രമിച്ചു.അങ്ങനെയല്ലങ്കിൽ മിഴിനീർധാരയെ തടഞ്ഞു നിർത്താൻ പ്രയാസമായിരിക്കും.വീണ്ടും മെയിൽ കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പിരിഞ്ഞു.
മെയിൽ ട്രസ്റ്റിന്റെ ഒന്നാം വാർഷികമാണ്.അന്ന് “സാന്ത്വന കിരണത്തിന്റെ രണ്ടാം സംഗമവും നടക്കും.വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ട്രസ്റ്റിന്റെ പേരിൽ അവാർഡ് നൽകി ആദരിക്കുക, നിർദ്ദന കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക,വീൽചെയർ വിതരണം എന്നിവയും ആ ചടങ്ങിൽ നടത്താൻ ഉദ്ദേശിക്കുന്നു.
ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാൾ പറഞ്ഞ പേരാണ് സംഗമത്തിന് നൽകിയത്.(സാന്ത്വന കിരണം).
അതു കൊണ്ട് എന്റെ ബ്ലോഗ് സുഹൃത്തുകളോട് ഒരു കടം ബാക്കി കിടക്കാണ്.
പേരുകൾ പറഞ്ഞു തന്ന ബ്ലോഗ് സുഹൃത്തുകളിൽ നിന്നും ഒരാളെ ഞാൻ നറുക്കെടുത്ത് കണ്ടെത്തിയിട്ടുണ്ട്.എന്നെ പ്രോത്സാഹിപ്പിച്ചതിന് ഒരു സഹോദരിയെ പോലെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് ട്രസ്റ്റ് നൽകുന്ന ചെറിയ സമ്മാനം ആ വ്യക്തി സ്വീകരിക്കണം.എന്റെ സന്തോഷത്തിനു വേണ്ടിയെങ്കിലും….
നറുക്കിൽ എനിക്ക് കിട്ടിയത് റിയാസ്(മിഴിനീർത്തുള്ളി)യാണ്.നിങ്ങളുടെ അഡ്രസ്സ് എനിക്ക് അയച്ചു തരിക. shabnaponnad@gmail.com
ഇനിയും എന്റെ ബ്ലോഗ് സുഹൃത്തുകളുടെ പ്രോത്സാഹനവും സഹകരണവും എന്റെ ട്രസ്റ്റിനൊപ്പമുണ്ടാവണം.
ആർക്കെങ്കിലും ട്രസ്റ്റിനെ സഹായിക്കണമെന്നു തോന്നുകയാണെങ്കിൽ……….
SABNA
ACCOUNT NO 67144057514
SBT , EDAVANNAPPARA
ആശംസകള്‍ ..
ReplyDeleteBest Wishes
ReplyDeleteവളരെ നല്ല ചുവടുവെപ്പ്.
ReplyDeleteഎല്ലാം തികഞ്ഞവര്‍ക്കാണിപ്പോള്‍ വൈകല്യം ബാധിച്ചിരിക്കുന്നത്.
ശബ്ന നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അറിയാതെ തല താഴ്ന്നുപോകുന്നു.
ഭാവുകങ്ങള്‍,,,കൂടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളും.
റിയാസ് ഈ വിവരം അറിഞ്ഞില്ലാന്നുണ്ടോ..
ആശംസകളും
ReplyDeleteനന്ദിയും നേരുന്നു...
ആശംസകള്‍.....
ReplyDeleteകൂട്ടായിമയുടെ കരുത്ത് അപാരമാണ്.
ReplyDeleteഅതിനുവേണ്ടി ശബ്ന നടത്തുന്ന എല്ലാ ശ്രമങ്ങള്‍കും ഫലമ്മുണ്ടാവട്ടെ!
ആശംസകള്‍!
ഇനിയും ഇതു പോലെയുള്ള നല്ലനല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു
ReplyDeleteസാന്ത്വനസംഗമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തിലൂടെ വിശദമായി തന്നെ വായിച്ചിരുന്നു.. അങ്ങനെ ആണ് ഷബ്ന എന്ന എഴുത്തുകാരിയെ/ നാട്ടുകാരിയെ കുറിച്ച് കൂടുതല്‍ അറിഞ്ഞതും. ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. എഴുത്തിന് എല്ലാ പ്രോത്സാഹനങ്ങളും. ശാരീരിക വൈകല്യങ്ങളെ മാനസിക ഊര്‍ജ്ജം കൊണ്ട് മറികടക്കാന്‍ കഴിയട്ടെ... (നാട്ടുകാരന്‍ എന്ന നിലയില്‍ ട്രസ്റ്റിനുള്ള സാമ്പത്തിക സഹായവും ഉറപ്പുവരുത്തുന്നു.)... നന്മകള്‍ നേരുന്നു...
ReplyDeleteശ്രീജിത്ത് .. നന്ദി ..ഈ അയല്‍ നാട്ടുകാരിയെ പരിജയപ്പെടുത്തിയതിനു....
ReplyDeleteഎല്ലാ വിധ നന്മകളും നേരുന്നു ..കൂടാതെ കഴിയുന്നത്ര സഹായവും ...
ഹൃദയം നിറഞ്ഞ ആശംസകൾ
ReplyDeleteനന്ദി ശ്രീജിത്ത്..ഈ പരിചയപ്പെടുത്തലിനു..
ReplyDeleteഈ 'സാന്ത്വന കിരണ'ത്തിന്റെ പ്രഭ എങ്ങും പരക്കട്ടെ..!
എപ്പോഴും കൂടെയുണ്ട്...
എല്ലാ നന്മക്കളും നേരുന്നു
ReplyDeleteനല്ല പ്രവർത്തനങ്ങൾക്ക് ഫലമുണ്ടാകട്ടെ
ആശംസകൾ!
നന്ദി ശ്രീജിത്ത്.മുന്നോട്ടു പോവാനുള്ള ആത്മവിശ്വാസം ഒന്നുകൂടി കൂടി.
ReplyDeleteഅന്നിട്ട് ഇപ്പോള്‍ ആ ബന്ധു എന്ത് പറയുന്നു
ReplyDelete@ഫെനിൽ, ഒന്നും പറയുന്നില്ല
ReplyDeleteബ്ലോഗില്‍ ഇന്ന് ആദ്യമായാണ് വരുന്നത് എന്ന് തോന്നുന്നു. കണ്ടതില്‍ വളരെ സന്തോഷം.
ReplyDeleteസംരംഭങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.
ഈ നല്ല സംരംഭത്തിനു നേരുന്നു എല്ലാ വിജയാശംസകളും
ReplyDeleteഈ മഹാമനസ്കതയെ നമിക്കുന്നു....
ReplyDeleteനമസ്ക്കാരം..
ReplyDeleteപരിപാടിയെക്കുറിച്ച് ഫൈസലില് നിന്നും ജസീറയില് നിന്നും അറിഞ്ഞിരുന്നു...
ReplyDeleteആയിരം കാതം ദൈറ്ഘ്യമുള്ള ഒരോ യാത്രയും തുടങ്ങുന്നത് ഒരു കാല് വെപ്പില് നിന്നാണ്.ഭാവുകങ്ങള്...
എല്ലാ വിധ ഭാവുകങ്ങളും നിറഞ്ഞ മനസ്സോടെ നേരുന്നു ..
ReplyDeleteall d best
ReplyDeletefrom, kannooraan n family.
ഹൃദയം നിറഞ്ഞ ആശംസകൾ
ReplyDeleteശബാന..
ReplyDeleteഈ ട്രസ്റ്റിനും ട്രസിലെ എല്ല ാസുഹൃത്തു ക്കൾക്കും എന്റ്െ ആശാംസകൾ
ഇനി യുംഇതു വളരെ വിജയകര മായി മുന്ന്ോട്ടൂ പോകട്ടെ
എല്ലാ ആശംസകളും നേരുന്നു
ReplyDeleteഇപ്പോഴേ കണ്ടുള്ളു ഇത്.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.
കഴിയുന്നത്ര സഹായങ്ങൾ എന്റെ ഭാഗ്ത്തു നിന്നു ഉണ്ടാവും.
നന്മയുടെ വഴിയെ ഇനിയും നടക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ...
ReplyDeleteഎല്ലാ നന്മകളും ആശംസകളും നേരുന്നു.
എല്ലാ ആശംസകളും. കൂടെ പ്രാര്‍ത്ഥനകളും
ReplyDeleteBest wishes....
ReplyDeleteആശംസകൾ...
ReplyDelete........എല്ലാഭാവുകങ്ങളും നേരുന്നു ..മുന്നേറുക
ReplyDeleteഈ ഷബ്ന എന്ന വലിയ മനസ്സിന്‍റെ ഉടമക്കും അവരുടെ പ്രവര്‍ത്തന മേഖലക്കും ഒരായിരം അഭിവാദ്യങ്ങള്‍. അര്‍ഹിക്കുന്ന പ്രതിഫലം നാഥന്‍ കനിഞ്ഞെകട്ടെയെന്ന്, ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ReplyDeleteനാഥന്‍ അനുഗ്രഹിക്കട്ടെ....
ReplyDeleteഇനിയുള്ള നാളുകളില്‍ കഴിയുന്നത്ര ഈ മഹല്‍സംരംഭവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കും...
ReplyDeleteഭൂമിയുടെ അവകാശികള്‍
താമസിച്ചു പോയെങ്കിലും എല്ലാ നന്മകളും ആശംസകളും നേരുന്നു..
ReplyDelete"മനസുണ്ടെങ്കില്‍ മാനത്തും പരവതാനി വിരിക്കാം." എന്ന ഒരു മഹത്തായ വചനമാണ് താങ്കളുടെ ബ്ലോഗിലൂടെ വളരെ യാത്രുക്ചികമായി,താങ്കളുടെ അനുഭവം, എനിക്ക് വായിക്കാന്‍ ഇടയായത്.താങ്കളുടെ സംരംഭത്തിന്നു എല്ലാ വിധ നന്മകളും നേരുന്നു.
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDelete