Monday, March 21, 2011

ലൈവ്

ടിവി സീരിയലിലെ നായികയുടെ കദനകഥ കണ്ട് അമ്മായിയമ്മ കരച്ചിലോട് കരച്ചിൽ.മീൻ വറുക്കുന്ന ചട്ടകവുമായി വാതിൽ ചാരി സീരിയൽ കാണുന്ന മരുമകൾ അമ്മായിയമ്മയുടെ വിലാപം കേട്ട് അന്തം വിട്ട് വാ പൊളിച്ചു നിന്നു പോയി.
“നോക്കിയേടി, കറിയിലല്പം മുളകുപൊടി കൂടി പോയതിന് ആ വൃത്തികെട്ട അമ്മായിയമ്മ പാവം മരുമകളെ എത്രയാ അടിച്ചത്”
അമ്മായിയമ്മ മൂക്കു പിഴിഞ്ഞ് മരുമകളെ നോക്കി പറഞ്ഞു.
നായികയുടെ കണ്ണീരിൽ കുതിർന്ന മുഖത്തിന്റെ സമീപദൃശ്യത്തിൽ ആ എപ്പിസോഡ് തീർന്നു.അമ്മായിയമ്മ കണ്ണും മുഖവും തുടച്ച് അടുക്കളയിലേക്കോടി.
“എന്താടി കറിയിൽ തീരെ ഉപ്പില്ലാത്തത്?”
പിന്നീട് അവിടെയൊരു തെറിപ്പൂരമായിരുന്നു.പേരകുട്ടികൾ കസേരയിട്ട് ആ സീൻ ലൈവായി കണ്ടാസ്വദിച്ചു.അതല്ലെ അതിന്റെയൊരു സുഖം.

4 comments:

  1. ഈ അമ്മായിഅമ്മയും മരുമോളും ഒരിക്കലും ഒക്കില്ലല്ലേ... ഇപ്പൊ ഒരെണ്ണം വയിച്ചിട്ടേയുള്ളു ഇതേ കാറ്റഗറിയില്‍. ആശംസകള്‍

    ReplyDelete
  2. നാടകമല്ലിത് ജീവിതം!!

    ReplyDelete
  3. ഭാവനാലോകവും യധാര്‍ത്ഥ ലോകവും തിരിച്ചറിയാത്തവര്‍..

    ReplyDelete
  4. അതാണ്‌ അമ്മായിഅമ്മ :)

    ReplyDelete