Wednesday, February 9, 2011

ആരാണ് ഇതിനെല്ലാം ഉത്തരവാദി……………..?

സ്വപ്നക്കൂട്ടിൽ ചേക്കേറാനാവാതെ സൌമ്യ യാത്രയായി.സമൂഹം അവളെ യാത്രയാക്കി.കരയിച്ചും ക്രൂരമായി വേദനപ്പിച്ചും യാത്രയാക്കി.പിറ്റേന്ന് അവളെ പെണ്ണു കാണാൻ വരുന്ന ദിവസമാണ്.എന്തെല്ലാം പ്രതീക്ഷയോടെയായിരിക്കും അവൾ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടാവുക.അതെല്ലാം ഒരു നിമിഷം കൊണ്ട് തകർക്കപ്പെട്ടു.എല്ലാവരും കൂടി ആ പാവം പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തി.

നൊന്തു പ്രസവിച്ച മകളുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ മരവിച്ച മനസ്സുമായിരുന്നപ്പോൾ ആ അമ്മ ആരെയായിരിക്കും ശപിച്ചിട്ടുണ്ടാവുക ? മകളെ വരനു കൈ പിടിച്ചു നൽകാൻ കാത്തിരുന്ന ആ അച്ഛന് വെള്ളപൊതിഞ്ഞ് കിടക്കുന്ന മകളെ കണ്ടപ്പോൾ എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക? സഹോദരിയുടെ ഈ അവസ്ഥക്ക് ആ സഹോദരൻ ആരോടാണ് പ്രതികാരം ചെയ്യുക?

നിങ്ങളൊന്ന് ഓർത്തു നോക്കു…മരണ വെപ്രാളത്തിൽ സൌമ്യ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക? ആരെങ്കിലുമൊരാൾ വന്നിരുന്നെങ്കിൽ എന്നാശിച്ച് ദൂരേക്കവൾ കണ്ണും കാതും പായിച്ചിട്ടുണ്ടാവാം.കേൾക്കുമാറുച്ചത്തിൽ നിലവിളിച്ചിട്ടുണ്ടാവാം. ഉണ്ടാവുമെന്നല്ല, അവൾ നിലവിളിച്ചു.അത് അടുത്ത കംമ്പാർട്ടുമെറ്റിലിരിക്കുന്ന പലരും കേട്ടു.ആ കംമ്പാർട്ടുമെറ്റിൽ നിന്നും ഒരാൾ ചാടുന്നതും കൂടി പലരും കണ്ടു. കൂട്ടത്തിൽ അല്പം മനസാക്ഷിയുള്ള ഒരാൾ എഴുന്നേൽക്കുകയും ചങ്ങല വലിക്കാൻ ഒരുങ്ങുകയും ചെയ്തു.നല്ലകാര്യങ്ങൾ ചെയ്യുന്നതിനിടയിൽ പിശാചിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നു പറയുന്നത് അവിടെയും സത്യമായി.കംമ്പാർട്ടുമെറ്റിലെ മറ്റാളുകൾ ഒരു നിമിഷം പിശാചിന്റെ പ്രതിരൂപങ്ങളായി മാറി.
“അവൾ ചാവത്തൊന്നുമില്ല“യെന്ന് അതിലൊരാൾ പറഞ്ഞുവെത്രെ,
അവരുടെ സ്വാർത്ഥതാൽപ്പര്യത്തിന്റെയും മനസാക്ഷിയില്ലായ്മയുടെയും പേരിൽ അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആ കാമദ്രോഹി കവർന്നെടുത്തത്.പിറ്റേന്ന് അവളുടെ ജീവൻപൊലിഞ്ഞ ദേഹം കണ്ടപ്പോൾ അവരൊക്കെ എന്തു വിചാരിച്ചു കാണും? അപ്പോഴും ഞാനൊന്നും കണ്ടില്ലെന്ന് നടിച്ച് നടന്നു കളഞ്ഞൊ?

എത്ര അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത സംസ്ഥാനമായി മാറി നമ്മുടെ കേരളം. എല്ലാം സംഭവിച്ചതിനു ശേഷമെ അധികാരികൾ കണ്ണു തുറക്കു.ഇപ്പോൾ സ്ത്രീകളുടെ കംമ്പാർട്ടുമെറ്റ് മധ്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ പ്രകടനവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.ശ്രീമതി:സുഗതകുമാരി ടീച്ചറുടെ നിവേദനപ്രകാരം കുറച്ചു കാലം ഈ കംമ്പാർട്ടുമെറ്റ് മധ്യത്തിലായിരുന്നുവെന്ന് അവരുടെ ലേഖനത്തിൽ കണ്ടു. പിന്നീടത് വീണ്ടും അവസാനമായി.ആ കംമ്പാർട്ടുമെറ്റിൽ സ്ഥിരമായി ഒരു ഗാർടിനെ വെക്കാത്തതും ഈ ദുരന്തത്തിനൊരു കാരണമായി.

റെയിൽവേ മന്ത്രി സൌമ്യയുടെ കുടുംബത്തിന് 3 ലക്ഷം രൂപ നൽകി. അത്രയുള്ളൊ അവളുടെ ജീവന്റെ വില? ഇന്ത്യൻ സമ്പത്ത്ഘടനയുടെ വളർച്ചയിൽ മുമ്പന്തിയിൽ നിൽക്കുന്ന ഒന്നാണ് റെയിൽവേ.അതു വെച്ചു നോക്കുമ്പോൾ ഈ തുക എത്രയോ ചെറുതാണ്.തുക വലുതായാലും ചെറുതായാലും അത് വാങ്ങുമ്പോൾ അവളുടെ കുടുംബത്തിന്റെ തോരാക്കണ്ണീരിൽ ആ തുക കുതിർന്നു പോവതേയുള്ളു.

സൌമ്യയെ അക്രമിച്ച കാമദ്രോഹി ഇതിനു മുമ്പും പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ട്.അത്തരം ആളുകളെ റെയിവേ സ്റ്റേഷന്റെ പരിസരത്തെങ്ങും കറങ്ങാൻ അനുവദിക്കരുതായിരുന്നു.അവിടെയുള്ള ഭിക്ഷാടനവും തടയണം.ഇതിനൊക്കെ നിയമങ്ങളുണ്ടെങ്കിലും അതൊന്നും വേണ്ടവിധത്തിൽ നടക്കുന്നില്ല.നടക്കുന്നുണ്ടെങ്കിൽ ഇങ്ങനെയെന്തങ്കിലും സംഭവിച്ചതിനു ശേഷം.അതും കൂടി പോയാൽ ഏതാനും മാസങ്ങൾ മാത്രം.

സ്ത്രീകൾക്ക് 50 ശതമാനം സംവരണം ലഭിച്ചുവെങ്കിലും അതിന്റെ കാൽശതമാനം സുരക്ഷിതത്വം ലഭിക്കുന്നുണ്ടൊ?പെൺകുട്ടികൾ സ്കൂളിൽ പോയി വരുന്നതു വരെ അമ്മമാർക്ക് ഭയമാണ്.അടുത്തുള്ള കടകളിലേക്ക് സാധനം വാങ്ങാൻ പറഞ്ഞയക്കാൻ പോലും അവർക്ക് പേടിയാണ്.ഒരു പിഞ്ചുകുഞ്ഞിൽ പോലും കാമദാഹം തീർക്കാൻ ശ്രമിക്കുന്ന,ശ്രമിക്കുക മാത്രമല്ല അതിനെ മൃഗീയമായി കൊല്ലുക കൂടി ചെയ്യുന്നവരുള്ള അധപതിച്ച നാടായി മാറി നമ്മുടെ കേരളം.

ഇതിനെല്ലാം എന്താണൊരു പ്രതിവിധി?ഒരാൾ കൊലപാതകിയെന്നു തെളിഞ്ഞാൽ അയാൾക്കും യാതൊന്നും ചിന്തിക്കാതെ വധശിക്ഷ തന്നെ വിധിക്കണം.ഒരാൾ മോഷ്ട്ടിച്ചാൽ അയാളുടെ കൈ വെട്ടി കളയണം.എന്തു തെറ്റു തന്നെ ആയാലും മുഖം നോക്കാതെ നടപടിയെടുക്കണം.അതു കണ്ടിട്ടെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളാരും ഇനി ആവർത്തിക്കരുത്.ഞങ്ങൾക്കും തലഉയർത്തിപിടിച്ച് ഭയം കൂടാതെ എവിടെയും സഞ്ചരിക്കാൻ പറ്റണം.എന്നും……………..

6 comments:

 1. പട്ടടയുടെ പുകച്ചുരുളുകളെ ആകാശം ഏറ്റു വാങ്ങി തീരുമ്പോള്‍ എല്ലാവരും എല്ലാം മറക്കും നമ്മള്‍ ഒരുപാടു ദുരിതങ്ങളും ദുരന്തകളും ഏറ്റുവങ്ങിയവര്‍ ആണ് ഒന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നു മലപ്പുറം കാക്ക മാറ്റിവെച്ച മലപ്പുറം കത്തി സഹോദരിമാരുടെ അരകെട്ടില്‍ വെക്കൂ മണവും ജീവനും നിങ്ങള്‍ക്ക് രക്ഷിക്കാം കാലികം മലീമസം

  ReplyDelete
 2. ഇതിപ്പോ എല്ലായിടത്തും ഇത് തന്നെയാണല്ലോ.. ആ കുട്ടി മരിച്ചിട്ടും അതിനെ ആരും വെറുതെ വിടുന്നില്ല. ഇനി നമുക്ക് മതിയാക്കാം... എന്നിട്ട് അവളുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ത്ഥിക്കാം.

  ReplyDelete
 3. GOOD.Finally SHABNA ENTERED IN SOCIAL MATTERS. One author is coming to say loudly about the social factors / about the constitutional fraud's. Let her welcome, to say " That i am independent , and i am also the part of this society. So i have the right to speak and care my society ".
  Hats off !!! Go a head Shabna.

  ReplyDelete
 4. അകാലത്തില്‍ പൊലിഞ്ഞ എന്റെ സഹോദരിക്ക് കണ്ണീരിന്റെ ബാശ്പ്പന്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സൌമ്യുടെ ആത്മാവിനു നിത്യ ശാന്തി അര്‍പ്പിക്കുന്നു..

  ആവര്ത്തിക്കപെടാതിര്‍ക്കട്ടെ ഇത്തരം ഹീന കൃത്യങ്ങള്‍..

  ReplyDelete
 5. ഒരു ദുഷിച്ച സമൂഹത്തിന്‍റെ ഇരയായിത്തീര്‍ന്ന സൗമ്യയുടെ സ്മരണയില്‍ ശബ്ന പറഞ്ഞവ എത്രയോ നേരാണ്. കാമാന്ധമായ കണ്ണുകളില്‍ വലിച്ചെറിയാന്‍ പുഴയിലെ പൂഴിമണല്‍ ഒരു കീശയിലാക്കി നടക്കേണ്ടി വരും ഇനിയുള്ള കാലം പെണ്ണിന്..

  ReplyDelete