Tuesday, October 12, 2010

ജനാധിപത്യം

വേണമെനിക്ക്;

സ്ഥാനമാനങ്ങൾ,

വാനോളം പൊക്കി,

വാഴ്ത്തുകയും വേണം.

നേട്ടങ്ങൾക്കായി;

നൽകിടാം പാഴ്വാക്കുകളാം,

വാഗ്ദാനങ്ങൾ.

ജനങ്ങളുടെ കണ്ണിൽ,

പൊടിയും വിതറി,

കൊടിവെച്ച വണ്ടിയിൽ

നീങ്ങിടാം.

ജനങ്ങളാൽ തെരഞ്ഞെടുക്കുമീ

ജനങ്ങളെ പറ്റിക്കും;

ജനാധിപത്യമോർത്തിട്ടു-

ളളിലൂറി ചിരിച്ചിടാം.

3 comments:

  1. എന്താ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ ?
    :-)

    ReplyDelete
  2. ഇനിയൊരു പക്ഷമേ കാണൂ..!
    ഇപ്പോള്‍ ഭരണപ്രതിപക്ഷാന്തരങ്ങളില്ലാതാവുന്നു എന്നതാണ്‍
    ജനാധിപത്യത്തിന്‍റെ പുതുരീതി..!

    ReplyDelete