Saturday, January 26, 2013

വേനല്‍

മണ്ണും വിണ്ണും
ഇടവപ്പാതിയെ തിരഞ്ഞു.
ആഴ്ന്നിറങ്ങിയ
വേരുകള്‍ കരിഞ്ഞുണങ്ങി.
ചന്ദ്രബിംബം തെളിയാത്ത
കിണറില്‍ നിന്നും തവളകള്‍
പേ പിടിച്ചു പുറത്തുച്ചാടി.
വാനം നോക്കി നോക്കി
വേഴാമ്പലുകള്‍ കുഴഞ്ഞു
വീണു.
നൃത്തം വെയ്ക്കാനാവതെ
മയിലുകള്‍ പീലി വെടിഞ്ഞു.
ആലിന്‍കൊമ്പിലെ പറവകള്‍
ചേക്കേറാന്‍ മറന്നു.
മഴവില്ലൊരു ഗതകാലസ്മൃതിയായി.
ദലങ്ങള്‍ കാറ്റിലെ ഈറനു
വേണ്ടി നാക്കു നീട്ടി.
പുല്‍കൊടികള്‍ നിഹാരവിരഹത്താല്‍
തളര്‍ന്നു കിടന്നു.
നിള നഷ്ട്ടപ്പെട്ട പുടവയോര്‍ത്ത്
മൌനമായി വിതുമ്പി.
ഇരുകാലികളില്‍ ആര്‍ത്തിയുടെ
പകയേറി.
എന്നിട്ടും ഇടവപ്പാതി
വിരുന്നു വന്നില്ല.
മീനം കടമ മറന്ന
കുടുംബിനിയായി.

7 comments:

  1. വേനല്‍ച്ചൂട്

    ReplyDelete
  2. കവിതയില്‍ കനല്‍ച്ചൂട്. ആശംസകളോടെ.....

    ReplyDelete
  3. വേഴാമ്പൽ കേഴും വേനൽക്കുടീരം....

    കവിത നന്നായി

    ശുഭാശംസകൾ.......

    ReplyDelete
  4. പേ പിടിച്ച തവള....അതൊരു കടന്ന എഴുത്തായിപ്പോയി. ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു

    ReplyDelete
  5. നിള നഷ്ട്ടപ്പെട്ട പുടവയോര്‍ത്ത്
    മൌനമായി വിതുമ്പി.
    ആശംസകള്‍

    ReplyDelete
  6. ഭാവനകളും കാടുകയറും എന്ന് ബോദ്ധ്യപ്പെട്ടു..
    തുട൪ന്നും പ്രതീക്ഷയോടെ..

    ReplyDelete
  7. നിള നഷ്ട്ടപ്പെട്ട പുടവയോര്‍ത്ത്
    മൌനമായി വിതുമ്പി.
    നല്ല വരികള്‍
    മഴപെയ്തിട്ടും നിളയും അതുപോലെ കാവേരി,എന്തിനു കൃഷ്ണ വരെ നഷ്ടസ്മൃതികളില്‍തേങ്ങുകയാണ്

    ReplyDelete