Monday, June 18, 2012

കാലനും മർത്ത്യനും


പതുക്കെ അരിച്ചു കയറുന്ന
വേദനയിൽ നിന്നും തുടങ്ങി-
യൊടുവിൽ,
ശരീരവുമാത്മാവും വേർപിരി-
യാനാവാതെ,
കദനത്താൽ നീറവെ
കാലൻതൻ മിഴിയിൽ നിന്നു-
മുതിർന്നു വീഴുമൊരു തുള്ളി
മിഴിനീർ.

ശരീരവയവങ്ങളോരോന്നായി
അറുത്തെടുത്ത്,
രുധിരം ചിന്നിത്തെറിക്കവെ
പേടിയോടെ ഓടിയകലുമാത്മാ-
വിനെ നോക്കി,
ആർത്തട്ടഹസിക്കുമൊരു
കൂട്ടം മർത്ത്യർ.

ഒന്നുമറിയാതെ തോരാത്ത
കണ്ണുനീരിലുറ്റവർതൻ
മനസ്സ് മരിക്കവെ
പൈശചികഭാവം പൂണ്ട
പ്രതികാരദാഹികളെന്തു
നേടി?

12 comments:

  1. പൈശചികഭാവം പൂണ്ട
    പ്രതികാരദാഹികളെന്തു
    നേടി?

    നന്നായി .. ആശംസകൾ

    ReplyDelete
  2. മര്‍ത്ത്യന്‍ കാലനായി മാറുമ്പോള്‍. നല്ല എഴുത്ത്

    ReplyDelete
  3. ദയ മറന്നവര്‍ അല്ലേ..
    നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  4. എല്ലാവര്‍ക്കും വിജയിക്കണം,
    അത് ആരെ കൊന്നട്ടായാലും ശരി.
    മനുഷ്യത്വം മരവിക്കുന്ന ഈ ലോകത്ത്
    പ്രസക്തമായ ഈ വരികള്‍ക്ക് എന്‍റെ
    ആശംസകള്‍.

    ReplyDelete
  5. പ്രതികാരദാഹികളെന്തു നേടുന്നു? അവര്‍ നേടുന്നവരല്ല നഷ്ടപ്പെടുന്നവരാണെന്ന് ഒരിക്കല്‍ തിരിച്ചറിയും. വൈകിപ്പോവുകയും ചെയ്യും

    ReplyDelete
  6. ആർത്തട്ടഹസിക്കുമൊരു
    കൂട്ടം മർത്ത്യർ.
    ഈ കൂട്ടര്‍ക്കു ഇതിനെ കഴിയൂ ഒന്ന് നിഷ്കളങ്കമായി ചിരിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല . ക്രൂരതയുടെ ചിത്രം വരികളില്‍ തെളിഞ്ഞു ശക്തമായ വരികള്‍ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  7. എല്ലായിടത്തും മനുഷ്യന്റെ നന്മ നശിച്ചുകൊണ്ടിരിക്കുന്നു...
    നല്ല വരികള്‍.

    ReplyDelete
    Replies
    1. >>>ഒന്നുമറിയാതെ തോരാത്ത
      കണ്ണുനീരിലുറ്റവർതൻ
      മനസ്സ് മരിക്കവെ…
      പൈശചികഭാവം പൂണ്ട
      പ്രതികാരദാഹികളെന്തു
      നേടി?<<<
      അതേ! കുട്ടീ! അവര്‍ എന്ത് നേടി...ഒന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ ആ കണ്ണ് നീര്‍ അവര്‍ക്കെതിരായി ആഞ്ഞ് വീശും.കാരണം മര്‍ദ്ദിതനും ദൈവത്തിനുമിടയില്‍ മതിലുകളില്ലല്ലോ!

      Delete
  8. കാലന്‍ എത്രയോ ഭേദം.!!ജീവന്‍ എടുക്കണം എന്ന്
    അല്ലാതെ എത്രയും ക്രൂരം ആയി എടുക്കണം എന്ന്
    തീരുമാനിക്കുന്നില്ലല്ലോ?
    അതാണ്‌ മനുഷ്യന്‍.."നന്മ ഉള്ള ചിന്താ ശേഷി ഉള്ള"
    മനുഷ്യന്‍..!!!!

    ReplyDelete
  9. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  10. വേദനയുടെ നെരിപ്പോടുകള്‍ വരികളില്‍ ഉണ്ട്.....നന്നായി എഴുതിയിട്ടുണ്ട് ....

    ReplyDelete