Shabna’s Charitable & Educational Trust ന്റെ കീഴിൽ
ഫെബ്രുവരി 20ന് നടത്തുന്ന സംഗമത്തിന് എന്റെ ബ്ലോഗ് സുഹൃത്തുകൾക്ക് പേരിടാം.
നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നവരെ കണ്ടെത്തി പുറലോകത്തിലെത്തിക്കുക,അവർക്ക് മനസ്സ് തുറക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും അവസരം നൽകുക,വിധിയെ ശപിച്ച് ഭാവിയെ ഒരു ചോദ്യചിഹ്നമായി കാണുന്നവരെ തന്റേടത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ പ്രാപ്ത്തരാക്കുക,ആരും സഹായത്തിനില്ലാതെ ആരും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന ഇത്തരക്കാർ നമുക്കിടയിലുണ്ടെന്ന് സമൂഹത്തെ അറിയിക്കുക എന്നതാണ് ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്.
പാലിയേറ്റീവ് കെയറുകളും സന്നദ്ധസംഘടനകളും ഇത്തരം പരിപാടികൾ നടത്താറുണ്ട്.സാന്ത്വന സംഗമം,സ്നേഹ സംഗമം,സ്നേഹതീരം,തണൽ എന്നൊക്കെയാണ് പേരുണ്ടായിരിക്കുക.പക്ഷെ,ഞാൻ നടത്തുന്ന ഈ സംഗമത്തിന്റെ പേര് പുതുമയുള്ളതാവണം.
എന്റെ ബ്ലോഗ് സുഹൃത്തുകൾ എന്നെ സഹായിക്കില്ലെ?
Select ചെയ്യുന്ന പേരിന് trust ന്റെ വക സമ്മാനമുണ്ട്.