Monday, June 21, 2010

കുളം


കുളം മണ്ണിട്ട് റോഡാക്കി

കാലം അതിനെ വീണ്ടും കുളമാക്കി.

പരൽമീനില്ലാത്ത

നീന്താൻ പറ്റാത്ത

കല്ലും ചെളിയും നിറഞ്ഞ കുളം

യാത്രക്കാരെ കുലുക്കിയുണർത്തുന്ന കുളം..

ഗർഭിണികൾക്ക് ചെലവു ചുരുക്കുന്ന കുളം.

മനുഷ്യർ പ്രകൃതിക്കായ്

അനുഗ്രഹിച്ച് നൽകിയ കുളം..